10 Sep UPSC Civil Services (Main) Examination 2026 — Malayalam Literature Paper II: Question Paper | Plutus IAS
The questions below are from Malayalam Literature Paper II of UPSC Civil Services (Main) Examination 2026 (held 2026-08-30) — the actual paper, which is public government content. This page carries the questions for reference and revision; model answers for this paper are not published here.
Official paper (PDF): upsc.gov.in.
- സന്ദർഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കിൽ കവിയരുത്. 10×5=50 – (a) ചരനമൊടു പൊരുവതിനു വരിക വരികാരും നീ ചാകാനനാഇല്ല ഞാനും പിറന്നിതു. 10 – (b) അതിനാലന്നു തുടങ്ങി മഹാമുനി യവിടെപ്പുകാൻ ഭാര്യയുമായേ മനിമാനാകിയ മുനിവനെയിവിടെ വരുന്നുവനിന്നിനിയെളു തുനമുക്കും. 10 – (c) വട്ടത്തിൽ ചേർന്നടയ നുടലിൽ ചേരുമഴുചോരിവെന്നും മുട്ടക്കോരിക്കഴുകുമെ പാറും കുടിയ്ക്കും പ്രകാരം വെട്ടിക്കീറിപ്പടയിലുടവാൾ കൊണ്ടുവേറിട്ടുകുറി- ട്ടോട്ടോടും രൂപ പറവറിനും വിരുന്നൺമരുണ്ടോ ? 10 – (d) ചെറ്റയാം വിടൻ ണാനിനിമേലിൽ കഷ്ട മെങ്ങനെ കണ്ണാടി നോക്കും. 10 – (e) ചരിതാർത്ഥനയാർന്ന ദേഹിയിൻ തിരിയെ ശ്ലോഭനമല്ല ജീവിതം പിരിയേണ മരങ്ങിൽ നിന്നുടൻ ശരിയായിക്കളി തീർന്ന നട്ടുവൻ. 10
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) പാട്ടുസാഹിത്യത്തിന്റെ സർവ്വലക്ഷണങ്ങളും തികഞ്ഞ കൃതിയാണ് രാമചരിതമെന്ന് പാഠഭാഗത്തെ മുൻനിർത്തി സ്ഥാപിക്കുക. 20 – (b) അമുറബിതകല്പനകളുടെ തിളക്കവും ഭാവനാ വിലാസത്തിന്റെ മിന്നലാട്ടങ്ങളും ഉണ്ണുനീലിസന്ദേശത്തിൽ ദർശിക്കാം. കാവ്യത്തെ അനുധാവനം ചെയ്തു വിലയിരുത്തുക. 15 – (c) ബാലകാണ്ഡത്തിലെ ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്ന ഹൃദ്യമായ ശബ്ദ സുഖവും, ഗംഭീരമായ അർഥചമൽക്കാരങ്ങളും സോദാഹരണം ചൂണ്ടിക്കാട്ടുക. 15
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) തച്ചനും, അച്ഛനും തമ്മിലുള്ള സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും വിക്ഷുബ്ധാവസ്ഥയും, അവസാനം തച്ചനും, അച്ഛനും സംഭവിക്കുന്ന പതനവും ഒരു മനഃശാസ്ത്രജ്ഞന്റെ ഉൾക്കാഴ്ചയോടെ ശങ്കരക്കുറുപ്പ് എങ്ങനെ വരച്ചുകാട്ടുന്നു ? 20 – (b) തീവണ്ടിയിലെ മകുടിയുന്നയുവാവും, അവന്റെ ഗാനധാരയിൽ ആകൃഷ്ടയായി അരികിലെത്തുന്ന യുവതിയും, അവരുടെ വേർപാടും, മകുടിയുടെ ദഹനവുമെല്ലാം കാല്പനികസങ്കല്പങ്ങളുടെ നിരർഥകതയെയാണോ സൂചിപ്പിക്കുന്നത് ? 15 (c) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ തകർച്ച മനുഷ്യനും അവന്റെ ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന വിപത്തുകൾ, അത്യന്തികമായി ഭൂമിയുടെ സർവ്വനാശം – ഈ പ്രമേയങ്ങളിലൂടെ ഭാവിയുടെ ഒരു ദീർഘദർശനം നടത്തുകയാണ്, ഭൂമിക്കൊരു ചരമ ഗീതത്തിൽ ഓ.എൻ.വി വിശദമാക്കുക.
- താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലി മഹാക്ഷേത്രവും മക്കളേ' – ഈ വരികളുടെ ആർഥികവിവക്ഷകളിലൂടെ പണ്ടത്തെ മേശാന്തിയുടെ ഭാവാന്തരീക്ഷത്തെ വിശകലനം ചെയ്യുക. (b) എഴുത്തച്ഛന്റെ യുദ്ധവർണ്ണനാപാടവം ഭീഷ്മപർവ്വത്തെ ആധാരമാക്കി വിശദമാക്കുക. (c) ആധുനിക കവിതയെ നവഭാവുകത്വത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്കു എത്തിച്ചതിൽ അയ്യപ്പപ്പണിക്കർക്കും ആറ്റൂർ രവിവർമ്മയ്ക്കുമുള്ള പങ്കെന്ത് ?
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളിൽ കവിയരുത്. 10×5=50 – (a) മുണ്ടശ്ശേരി, കേസരി, സഞ്ജയൻ എന്നിവർ ചങ്ങമ്പുഴയുടെ ജീവിതത്തിൽ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി ? 10 – (b) പാവം സാധുമാധവൻ അന്ധനായി പ്ലാറ്റ്ഫോമിൽ കുറെ നിന്നു. വണ്ടിയും പോയി. സ്വത്തുക്കൾ സകലവും അലഹബാദിലെ സബ് ജഡ്ജിയും പോയി. രാജ്യസഞ്ചാരത്തിനിടയിൽ മാധവനു സംഭവിച്ച ഏതു ദുര്യോഗത്തെയാണ് ഇതു ലേഖാകാരൻ സൂചിപ്പിക്കുന്നത് ? 10 – (c) കുറ്റാന്വേഷണം എന്ന വിഷയത്തെ, സി.ജെ. തോമസ് ക്രൈം നാടകത്തിൽ എങ്ങനെ സമർഥമായി ഉൾപ്പെടുത്തി രിക്കുന്നു ? 10 – (d) 'അതോടു സത്തിയം എന്ന' – ഖസാക്കിലെ കഥാപാത്രങ്ങൾ നിരന്തരം അന്വേഷിക്കുന്ന ഈ 'സത്തിയ'ത്തിനു നോവലിന്റെ ഭാവഘടനയിലുള്ള സ്ഥാനമെന്ത് ? 10 – (e) 'ഇതാണ് കർണ്ണനെ മഹാത്മാവാക്കുന്ന ത്യാഗം എന്നു ഞാൻ പറയും' – ഏതു ത്യാഗത്തെയാണ് കുട്ടികൃഷ്ണമാരാർ സൂചിപ്പിക്കുന്നത് ? 10
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) ആൾക്കൂട്ടത്തെ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് ഉഴിഞ്ഞനുഗ്രഹിച്ച്, കുമ്മാണി കുളത്തിന്റെ അടിത്തട്ടിലേക്ക് ധൈര്യത്തോടെ കുതിച്ച ചെറിയാട്ടി; അവളിലൂടെ സുകൃതം കാത്തുനിന്ന ഒരു സമൂഹത്തെത്തന്നെ പരിഹസിക്കുകയായിരുന്നു – സുകൃതം എന്ന കഥയെ ഈ കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുക. 20 – (b) അമ്മുക്കുട്ടിയുമായുള്ള പ്രണയത്തെയും അതിന്റെ തകർച്ചയേയും വി.ടി. ഭട്ടതിരിപ്പാട് എങ്ങനെ വിവരിക്കുന്നു ? 15 – (c) കറുത്തമ്മയും പരിക്കുട്ടിയും പള്ളിയും ചെമ്പൻകുഞ്ഞും സ്വന്തം ഇച്ഛകളുടെയും തൃഷ്ണകളുടെയും ശവപ്പറമ്പിൽ നഗ്നപാദരായി നടന്നവരാണ്. ആരും ഒന്നും നേടിയുമില്ല. ഈ നിരീക്ഷണം യുക്തിസഹമാണോ ? 15
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) അർഥ ഗഹനതയുള്ളതും ധ്വന്യതകത നിറഞ്ഞതുമായ സംഭാഷണങ്ങളിലൂടെ പ്രമേയ ഗതിയെ മുന്നോട്ടുനയിക്കുക എന്ന രചനാതന്ത്രമാണ് വാനപ്രസ്ഥം എന്ന സമാഹാരത്തിലെ കഥകളുടെ അടിസ്ഥാന പ്രത്യേകത എന്നു പറയാമോ ? 20 – (b) അച്ഛനും അമ്മയും വിരുദ്ധ ഡ്രുവങ്ങളിലായിരുന്നു. വി.ടി. എങ്ങനെയാണ് അവരുടെ സ്വത്വങ്ങളെ വെളിവാക്കുന്നത് ? 15 – (c) 'നേരേ ബലസ്യേതി ചരേദ ധർമ്മം' എന്ന മാർക്കണ്ഡേയവാക്യത്തിന് മാരാർ കണ്ടെത്തുന്ന അർഥവിവക്ഷകൾ വ്യക്തമാക്കുക. 15
- താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) ചങ്ങമ്പുഴയെ വെള്ളപ്പൂശുന്നില്ല; എന്നാൽ അമിതദോഷാരോപണവുമില്ല. നിഷ്പക്ഷതയും നിർമ്മതയും പരമാവധി പുലർത്തുന്ന നക്ഷത്രങ്ങളുടെ സ്നേഹഭാജനം ജീവചരിത്ര രചനയിൽ ഒരു വഴിമാറി നടപ്പാണ് – പരിശോധിക്കുക. (b) കേവലമായ ഒരു ദുരന്ത പ്രേമകഥയുടെ തലത്തിൽ നിന്ന് ചെമ്മീൻ എന്ന നോവലിനെ ഉയർത്തുന്ന മിത്തിനെ വിശകലനം ചെയ്ത്, നോവലിന്റെ കാല്പനിക ഗൗരവത്തെയും, സൗന്ദര്യത്തെയും എങ്ങനെ ജ്വലിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക. (c) ഹിഗ്വിറ്റയിലെ കാർമെൻ എന്ന കഥയിൽ കഥകളിയുടെയും ഇന്ത്യൻ ഗ്രഹസ്ഥിതിയുടെയും സാംസ്കാരികാന്തിരക്ഷവും, കാർമെന്റെ പെൺമനസ്സും എങ്ങനെ ഗാഢമായി ഉൾപ്പെടുന്നിരിക്കുന്നു ?
Questions reproduced from the official paper for study purposes; verify on the exam-conducting body’s official website.
Related — other papers of this exam
- All papers — UPSC Civil Services (Main) Examination 2026 hub
- Essay (Paper-I) — questions & model answers
- General Studies-I (Paper-II) — questions & model answers
- General Studies-II (Paper-III) — questions & model answers
- General Studies-III (Paper-IV) — questions & model answers
- General Studies-IV (Paper-V) — questions & model answers
- Malayalam Literature Paper I — question paper
- मद्रास उच्च न्यायालय में ‘वेट्ट्री पयणम’ योजना को असंवैधानिक घोषित करने की मांग - October 4, 2026
- Gurugram’s groundwater extraction exceeds limit by 212%; HC seeks ban - October 4, 2026
- स्वतंत्रता सेनानी श्यामजी कृष्ण वर्मा की जन्म जयंती पर पीएम का श्रद्धांजलि - October 4, 2026

No Comments