10 Sep UPSC Civil Services (Main) Examination 2026 — Malayalam Literature Paper I: Question Paper | Plutus IAS
The questions below are from Malayalam Literature Paper I of UPSC Civil Services (Main) Examination 2026 (held 2026-08-30) — the actual paper, which is public government content. This page carries the questions for reference and revision; model answers for this paper are not published here.
Official paper (PDF): upsc.gov.in.
- എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. 10×5=50 – (a) മലയാള ഭാഷോല്പത്തിസിദ്ധാന്തങ്ങളിൽ സംസ്കൃതജന്യവാദത്തിന് പ്രസക്തിയുണ്ടോ ? വിമർശാത്മകമായി പരിശോധിക്കുക. 10 – (b) തമിഴ് മലയാളമായി പരിണമിച്ചുകൊണ്ടിരുന്ന അന്തരാള ദശയിലെ ഭാഷയാണ് ഭാഷാകൗടിലീയത്തിലേത് എന്ന പണ്ഡിതമതത്തിന്റെ സാംഗത്യം എന്ത് ? 10 – (c) ലീലാതിലകം നൽകുന്ന പാട്ടിന്റെ ലക്ഷണം രാമചരിതത്തിനും നിരണം കൃതികൾക്കും എത്രത്തോളം യോജിക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുക. 10 – (d) പതിനാറാം ശതകംവരെ കേരളത്തിൽ പ്രബലമായിരുന്ന പാട്ട്, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളിൽ നിന്ന് കൃഷ്ണഗാഥയിലെ ഭാഷ എങ്ങനെ വ്യത്യസ്തമാകുന്നു ? 10 – (e) ശാസ്ത്രവിഷയങ്ങളുടെ ആവിഷ്കരണത്തിനും വിനിമയത്തിനും മലയാളഭാഷ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന് വിലയിരുത്തുക. 10
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) കേവലമായ തർജ്ജമയ്ക്കുപരി നവീനമായ ഒരു ഭാഷാവതരണരീതിയും സാംസ്കാരികോഗ്രഥനവുമാണ് എഴുത്തച്ഛന്റെ കാവ്യപ്രസ്ഥാനം – ഉപപാദിക്കുക. 20 – (b) തെക്കൻപാട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും ഭാഷാപരമായ പ്രത്യേകതകൾ തുലനം ചെയ്ത് വിശദീകരിക്കുക. 15 (c) മലയാളഭാഷയുടെ ഉല്പത്തിസംബന്ധമായി ആറ്റൂർ കൃഷ്ണപിഷാരടി അവതരിപ്പിച്ച സിദ്ധാന്തം യുക്തിസഹമോ എന്ന് പര്യാലോചിക്കുക.
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) പണ്ഡിതപാമരഭേദമെന്യേ എല്ലാവർക്കും പ്രാപ്യമായ ഒരു ഭാഷാനിർമ്മിതിയിലൂടെ കഥാകഥനം നടത്തുകയാണ് തുള്ളൽ കൃതികളിലൂടെ കുഞ്ചൻ നമ്പ്യാർ ചെയ്തത് – ചർച്ച ചെയ്യുക. (b) മണിപ്രവാളത്തിലെ കേരളഭാഷയുടെ സ്വരൂപത്തെ സംബന്ധിച്ച് ലീലാതിലകം നൽകുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെ ? (c) കേരളപാണിനി അവതരിപ്പിച്ച ആറു നയങ്ങളിൽ സ്വരസംവരണം, വിലോപസംഗ്രഹം എന്നിവ വിശദീകരിക്കുക.
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) ക്രിസ്തീയ മിഷണറിമാരുടെ മലയാളഭാഷാപോഷണ യത്നങ്ങളെക്കുറിച്ച് വിവരിക്കുക. (b) അവ്യവസ്ഥിതമായ ഒരു ഭാഷാശൈലിയാണ് പ്രാചീന ചമ്പുക്കളിൽ പ്രകടമാകുന്നത് എന്ന നിരീക്ഷണത്തിന്റെ സാധ്യത പരിശോധിക്കുക. (c) മാതൃഭാഷയാണ് ഭരണഭാഷയാകേണ്ടത് എന്ന വാദത്തിന്റെ പ്രസക്തിയെന്ത് ? വിമർശാത്മകമായി വിലയിരുത്തുക.
- താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) സി. എൻ. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ ഭാഷയിൽ നവീനമായ ഒരു നാടകാവബോധം സൃഷ്ടിക്കുവാൻ പര്യാപ്തമായതെങ്ങനെ ? 20 – (b) മദ്ധ്യകാല മലയാളകവിതയിലെ ആദ്യ സോദ്ദേശ രചനയായി നിരണം കൃതികളെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ? 15 – (c) മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ എസ്. കെ. പൊറ്റക്കാട്ട് സമ്പന്നമാക്കിയതെങ്ങനെ ? 15
- താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) ശുദ്ധകാല്പനികതയുടെ ശക്തിദൗർബല്യങ്ങൾ ചങ്ങമ്പുഴക്കവിതയിൽ എങ്ങനെയൊക്കെയാണ് പ്രകടമാകുന്നതെന്ന് വിശദീകരിക്കുക. 20 – (b) ആദ്യകാല പത്രമാസികകൾ മലയാളനിരൂപണത്തെ പരിപോഷിപ്പിച്ചതെങ്ങനെ ? 15 – (c) ബിംബകല്പനകളുടെ സമൃദ്ധിയെക്കാൾ വാക്കുകളുടെ വൈകാരികതയും തീക്ഷ്ണമായ വൈയക്തികാനുഭൂതികളും ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി – വിശകലനം ചെയ്യുക. 15
- താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) സാമൂഹികാനുഭവങ്ങളിൽ നിന്നും വൈയക്തികമായ ജീവിതാവസ്ഥകളുടെ ആഖ്യാനത്തിലേക്ക് മലയാളകഥാസാഹിത്യം പരിണമിച്ചതെങ്ങനെയാണ് ആധുനിക ചെറുകഥകളെ മുൻനിർത്തി വിലയിരുത്തുക. 20 – (b) ഭാഷയിലെ മഹാകാവ്യപ്രസ്ഥാനം ഏറെ വിമർശനങ്ങൾക്കു വിധേയമായതും പിൽക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും എന്തുകൊണ്ട് ? 15 – (c) അസാധാരണമായ സംവേദനക്ഷമതയും മനുഷ്യസ്നേഹാധിഷ്ഠിതവും ശക്തിസംവർദ്ധകവുമായ വിചാരധാരയുമാണ് ഉറൂബിന്റെ നോവലുകളുടെ ഹൃദ്യതയ്ക്കു നിദാനം എന്ന ആശയം പര്യാലോചനയ്ക്കു വിധേയമാക്കുക. 15
Questions reproduced from the official paper for study purposes; verify on the exam-conducting body’s official website.
Related — other papers of this exam
- All papers — UPSC Civil Services (Main) Examination 2026 hub
- Essay (Paper-I) — questions & model answers
- General Studies-I (Paper-II) — questions & model answers
- General Studies-II (Paper-III) — questions & model answers
- General Studies-III (Paper-IV) — questions & model answers
- General Studies-IV (Paper-V) — questions & model answers
- Malayalam Literature Paper II — question paper
- Chhattisgarh CM Releases 32nd Installment of Mahtari Vandan Yojana - October 8, 2026
- यूएनएफसीसीसी सीओपी31 में भारत ने क्या मांगी? जानिए प्रमुख मुद्दे - October 8, 2026
- Tripura Cabinet Approves Free Puja Rations & 1,274 Teacher Posts: Key Polity Updates - October 8, 2026

No Comments