UPSC Civil Services (Main) Examination 2026 — Malayalam Literature Paper I: Question Paper | Plutus IAS

UPSC Civil Services (Main) Examination 2026 — Malayalam Literature Paper I: Question Paper | Plutus IAS

The questions below are from Malayalam Literature Paper I of UPSC Civil Services (Main) Examination 2026 (held 2026-08-30) — the actual paper, which is public government content. This page carries the questions for reference and revision; model answers for this paper are not published here.

Official paper (PDF): upsc.gov.in.

  1. എല്ലാചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും 150 വാക്കുകളിൽ കവിയരുത്. 10×5=50 – (a) മലയാള ഭാഷോല്പത്തിസിദ്ധാന്തങ്ങളിൽ സംസ്കൃതജന്യവാദത്തിന് പ്രസക്തിയുണ്ടോ ? വിമർശാത്മകമായി പരിശോധിക്കുക. 10 – (b) തമിഴ് മലയാളമായി പരിണമിച്ചുകൊണ്ടിരുന്ന അന്തരാള ദശയിലെ ഭാഷയാണ് ഭാഷാകൗടിലീയത്തിലേത് എന്ന പണ്ഡിതമതത്തിന്റെ സാംഗത്യം എന്ത് ? 10 – (c) ലീലാതിലകം നൽകുന്ന പാട്ടിന്റെ ലക്ഷണം രാമചരിതത്തിനും നിരണം കൃതികൾക്കും എത്രത്തോളം യോജിക്കുന്നുണ്ടെന്ന് വിശകലനം ചെയ്യുക. 10 – (d) പതിനാറാം ശതകംവരെ കേരളത്തിൽ പ്രബലമായിരുന്ന പാട്ട്, മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങളിൽ നിന്ന് കൃഷ്ണഗാഥയിലെ ഭാഷ എങ്ങനെ വ്യത്യസ്തമാകുന്നു ? 10 – (e) ശാസ്ത്രവിഷയങ്ങളുടെ ആവിഷ്കരണത്തിനും വിനിമയത്തിനും മലയാളഭാഷ എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന് വിലയിരുത്തുക. 10
  2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) കേവലമായ തർജ്ജമയ്ക്കുപരി നവീനമായ ഒരു ഭാഷാവതരണരീതിയും സാംസ്കാരികോഗ്രഥനവുമാണ് എഴുത്തച്ഛന്റെ കാവ്യപ്രസ്ഥാനം – ഉപപാദിക്കുക. 20 – (b) തെക്കൻപാട്ടുകളുടെയും വടക്കൻ പാട്ടുകളുടെയും ഭാഷാപരമായ പ്രത്യേകതകൾ തുലനം ചെയ്ത് വിശദീകരിക്കുക. 15 (c) മലയാളഭാഷയുടെ ഉല്പത്തിസംബന്ധമായി ആറ്റൂർ കൃഷ്ണപിഷാരടി അവതരിപ്പിച്ച സിദ്ധാന്തം യുക്തിസഹമോ എന്ന് പര്യാലോചിക്കുക.
  3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) പണ്ഡിതപാമരഭേദമെന്യേ എല്ലാവർക്കും പ്രാപ്യമായ ഒരു ഭാഷാനിർമ്മിതിയിലൂടെ കഥാകഥനം നടത്തുകയാണ് തുള്ളൽ കൃതികളിലൂടെ കുഞ്ചൻ നമ്പ്യാർ ചെയ്തത് – ചർച്ച ചെയ്യുക. (b) മണിപ്രവാളത്തിലെ കേരളഭാഷയുടെ സ്വരൂപത്തെ സംബന്ധിച്ച് ലീലാതിലകം നൽകുന്ന ഉൾക്കാഴ്ചകൾ എന്തൊക്കെ ? (c) കേരളപാണിനി അവതരിപ്പിച്ച ആറു നയങ്ങളിൽ സ്വരസംവരണം, വിലോപസംഗ്രഹം എന്നിവ വിശദീകരിക്കുക.
  4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. (a) ക്രിസ്തീയ മിഷണറിമാരുടെ മലയാളഭാഷാപോഷണ യത്നങ്ങളെക്കുറിച്ച് വിവരിക്കുക. (b) അവ്യവസ്ഥിതമായ ഒരു ഭാഷാശൈലിയാണ് പ്രാചീന ചമ്പുക്കളിൽ പ്രകടമാകുന്നത് എന്ന നിരീക്ഷണത്തിന്റെ സാധ്യത പരിശോധിക്കുക. (c) മാതൃഭാഷയാണ് ഭരണഭാഷയാകേണ്ടത് എന്ന വാദത്തിന്റെ പ്രസക്തിയെന്ത് ? വിമർശാത്മകമായി വിലയിരുത്തുക.
  5. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) സി. എൻ. ശ്രീകണ്ഠൻ നായരുടെ രാമായണനാടകങ്ങൾ ഭാഷയിൽ നവീനമായ ഒരു നാടകാവബോധം സൃഷ്ടിക്കുവാൻ പര്യാപ്തമായതെങ്ങനെ ? 20 – (b) മദ്ധ്യകാല മലയാളകവിതയിലെ ആദ്യ സോദ്ദേശ രചനയായി നിരണം കൃതികളെ വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ? 15 – (c) മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ എസ്. കെ. പൊറ്റക്കാട്ട് സമ്പന്നമാക്കിയതെങ്ങനെ ? 15
  6. താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) ശുദ്ധകാല്പനികതയുടെ ശക്തിദൗർബല്യങ്ങൾ ചങ്ങമ്പുഴക്കവിതയിൽ എങ്ങനെയൊക്കെയാണ് പ്രകടമാകുന്നതെന്ന് വിശദീകരിക്കുക. 20 – (b) ആദ്യകാല പത്രമാസികകൾ മലയാളനിരൂപണത്തെ പരിപോഷിപ്പിച്ചതെങ്ങനെ ? 15 – (c) ബിംബകല്പനകളുടെ സമൃദ്ധിയെക്കാൾ വാക്കുകളുടെ വൈകാരികതയും തീക്ഷ്ണമായ വൈയക്തികാനുഭൂതികളും ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി – വിശകലനം ചെയ്യുക. 15
  7. താഴെക്കൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. – (a) സാമൂഹികാനുഭവങ്ങളിൽ നിന്നും വൈയക്തികമായ ജീവിതാവസ്ഥകളുടെ ആഖ്യാനത്തിലേക്ക് മലയാളകഥാസാഹിത്യം പരിണമിച്ചതെങ്ങനെയാണ് ആധുനിക ചെറുകഥകളെ മുൻനിർത്തി വിലയിരുത്തുക. 20 – (b) ഭാഷയിലെ മഹാകാവ്യപ്രസ്ഥാനം ഏറെ വിമർശനങ്ങൾക്കു വിധേയമായതും പിൽക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും എന്തുകൊണ്ട് ? 15 – (c) അസാധാരണമായ സംവേദനക്ഷമതയും മനുഷ്യസ്നേഹാധിഷ്ഠിതവും ശക്തിസംവർദ്ധകവുമായ വിചാരധാരയുമാണ് ഉറൂബിന്റെ നോവലുകളുടെ ഹൃദ്യതയ്ക്കു നിദാനം എന്ന ആശയം പര്യാലോചനയ്ക്കു വിധേയമാക്കുക. 15

Questions reproduced from the official paper for study purposes; verify on the exam-conducting body’s official website.


Related — other papers of this exam

No Comments

Post A Comment