UPSC Civil Services (Main) Examination 2026 — Malayalam (Compulsory): Question Paper | Plutus IAS

UPSC Civil Services (Main) Examination 2026 — Malayalam (Compulsory): Question Paper | Plutus IAS

The questions below are from Malayalam (Compulsory) of UPSC Civil Services (Main) Examination 2026 (held 2026-08-29) — the actual paper, which is public government content. This page carries the questions for reference and revision; model answers for this paper are not published here.

Official paper (PDF): upsc.gov.in.

  1. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് 600 വാക്കുകളിൽ കവിയാതെ ഉപന്യസിക്കുക : – (a) ഭാരതമെന്ന സങ്കല്പവും നമ്മുടെ ഭാവിയും – (b) ഡിജിറ്റൽ യുഗത്തിലെ പൗരന്മാരുടെ കടമകൾ – (c) ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണവും ചൊവ്വാ – ഭ്രമണപഥ ദൗത്യവും – (d) ആരോഗ്യസേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും
  2. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുക : പുരാതന കാലം മുതൽ ഇന്ത്യൻ നാവികർ അവരുടെ കപ്പലോട്ട നൈപുണ്യത്തിന് പ്രസിദ്ധരായിരുന്നു. ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് അവർ സമുദ്രയാത്രകൾ ആരംഭിച്ചു. അന്ന് സമുദ്രയാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വളരെ കുറവായിരുന്നു. ഇന്നുള്ള ആധുനിക ഉപകരണങ്ങൾ അന്നില്ലായിരുന്നു. എന്നിരുന്നാലും, പുരാതന നാവികർക്ക് പ്രകൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും കാലാവസ്ഥാ-വ്യതിയാനങ്ങളെ മനസ്സിലാക്കാനുള്ള കഴിവും ഉണ്ടായിരുന്നു. അവർ ഗ്രഹങ്ങളെ നിരീക്ഷിക്കുകയും കാറ്റിന്റെ ദിശ മനസ്സിലാക്കുകയും ജലത്തിന്റെ നിറംകണ്ട് കടലിന്റെ ആഴം മനസ്സിലാക്കുകയും ചെയ്തു. സമുദ്ര ജീവികളെ നിരീക്ഷിച്ചുകൊണ്ട് കരയിലേക്കുള്ള ദൂരംപോലും കണക്കാക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു. ചിലപ്പോൾ ഒരു – രാജ്യത്തിന്റെ സ്ഥാനംപോലും അവർ കണ്ടെത്തിയിരുന്നു. അന്നത്തെ കാലത്ത് നാവികപരിശീലനത്തിനായി പ്രത്യേക അക്കാദമികൾ ഉണ്ടായിരുന്നില്ല. അതിനാൽ അവർക്ക് ലഭിച്ച പരിശീലനം അനുഭവങ്ങളിലൂടെയും പരീക്ഷണ – പിഴവുകളിലൂടെയും ആയിരുന്നു. യാത്രകളിൽ അപകടങ്ങൾ സംഭവിച്ചിരുന്നുവെങ്കിലും അവരുടെ ധൈര്യവും ആത്മവിശ്വാസവും അവർക്ക് മുന്നോട്ടുപോകാൻ പ്രേരണ നൽകിക്കൊണ്ടിരുന്നു. ഈ ശക്തിയോടെ സമുദ്ര യാത്രികരായ അവർ പടിഞ്ഞാറ് പേർഷ്യൻ ഗൾഫിലേക്കും ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്കും, കൂടാതെ കിഴക്കും, വിദൂര കിഴക്കിലുള്ള ഇന്തോനേഷ്യ, കംബോഡിയ, അന്നാം, ബോർണിയോ, സെലിബസ് പോലുള്ള വിദൂര ദ്വീപുകളിലേക്കും എത്തിച്ചേരാൻ പ്രേരിതരായി. ആധുനിക സമുദ്ര പരിശീലനത്തിന്റെ കാലഘട്ടം 1920-കളുടെ തുടക്കത്തിൽ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ മാറ്റത്തിന്റെ മനോഹരമായ കാറ്റ് വീശിത്തുടങ്ങി. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പ് അസ്തമിച്ചുപോയ ഇന്ത്യയുടെ മഹത്തായ കപ്പൽ ഗതാഗത പാരമ്പര്യത്തിന്റെ സൂര്യൻ വീണ്ടും ഉദിച്ചുയർന്ന് പ്രകാശിക്കുന്നു. ഇന്ത്യൻ കപ്പൽ ഗതാഗതം ഇപ്പോൾ ശരിയായ ദിശയിലാണ് മുന്നേറുന്നത്.
  3. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം മലയാളത്തിലേക്കു തർജ്ജമ ചെയ്യുക : Orientation for entrepreneurship has to start right from the schools. In schools, teachers need to highlight the role of entrepreneurship in national development. During college, students must be exposed to business development opportunities and must be trained towards the creation of new enterprises. Parents should encourage their children to take up new ventures after their education. We should cultivate a mindset that 'Idea is wealth'. The government must create a facilitating environment for the provision of venture capital for innovative ideas without collateral security. Universities and engineering and management institutions should work with banks and other funding agencies towards simplifying procedures for setting up businesses and working with entrepreneurs till the project becomes self-sustaining and viable. Procedures in government should facilitate the spotting and recognition of new Indian talent in entrepreneurship by creating a level playing field for healthy competition. Citizens who can afford it should turn themselves into angel investors or start venture capital organizations to fund such new ventures. Big and small industries need to have an open mind in order to encourage and partner with young entrepreneurs.
  4. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിർദ്ദേശമനുസരിച്ച് ഉത്തരമെഴുതുക : (a) അർത്ഥം വ്യക്തമാക്കുന്ന വിധത്തിൽ വാക്യത്തിൽ പ്രയോഗിക്കുക : $2 \times 5 = 10$ – (i) അഗ്നിപരീക്ഷ 2 – (ii) ധർമ്മസങ്കടം 2 – (iii) ഞാണിന്മേൽക്കളി 2 – (iv) കെട്ടുകെട്ടിക്കുക 2 – (v) ഉരുക്കുമുഷ്ടി 2 (b) സന്ധി പിരിച്ചെഴുതുക : $2 \times 5 = 10$ – (i) പെറ്റമ്മ 2 – (ii) കടപ്പുറം 2 – (iii) ചക്കച്ചുള 2 – (iv) നെന്മണി 2 – (v) വഴിയമ്പലം 2 (c) വിഗ്രഹിച്ചെഴുതുക : $2 \times 5 = 10$ – (i) ആബാലവൃദ്ധം 2 – (ii) മഞ്ഞുതൊപ്പി 2 – (iii) മാതാപിതാക്കൾ 2 – (iv) നിർമ്മല മാനസൻ 2 – (v) ശിരോലിഖിതം 2 (d) താഴെകൊടുത്തിരിക്കുന്ന പദങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക : $2 \times 5 = 10$ – (i) സ്ഫോടനം 2 – (ii) മ്ലേശം 2 – (iii) ബാദ്ധ്യസ്ഥൻ 2 – (iv) ശ്രേഷ്ഠൻ 2 – (v) വിഖാതം 2

Questions reproduced from the official paper for study purposes; verify on the exam-conducting body’s official website.


Related — other papers of this exam

No Comments

Post A Comment